KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു

.

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു. കോഴിക്കോട് ഡിഡിഇ അസീസ് ടി പതാക ഉയർത്തി. റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ ആർ അധ്യക്ഷത വഹിച്ചു. അപർണ വി ആർ അസിസ്റ്റന്റ് ഡയറക്ടർ വിഎച്ച്എസ്ഇ, ഡോ. യുകെ അബ്ദുൽ നാസർ (പ്രിൻസിപ്പൽ ഡയറ്റ് കോഴിക്കോട്), ഡോക്ടർ എം കെ അബ്ദുൽ ഹക്കീം (ഡിപ സി സമഗ്ര ശിക്ഷ കോഴിക്കോട്), പ്രദീപ് കുമാർ എൻ വി (പ്രിൻസിപ്പാൾ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ സി കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Share news