കോഴിക്കോട് പനി മരണം: നിപയെന്ന് സംശയം. ആരോഗ്യ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: നിപാ സംശയം. കോഴിക്കോട് ജില്ലയിൽ 2 പേരുടെ പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്.

മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റിപ്പോർട്ട് വന്നതിനുശേഷമേ നിപ്പയെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയള്ളൂ. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ അടിയന്ത ഉന്നതതലയോഗം ചേർന്നു.

