വയോജന ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ കേരള സീനിയർ സിറ്റിസൺസ് ഫോറത്തെ ഉൾപ്പെടുത്തണമെന്ന് ജില്ലാ കമ്മിറ്റി

ഉള്ളിയേരി: വയോജന ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും, നടപ്പിലാക്കുമ്പോഴും, കേരള സീനിയർ സിറ്റിസൺസ് ഫോറത്തെ ഉൾപ്പെടുത്തണമെന്ന് സംഘടനയുടെ ജില്ലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. ഉള്ള്യേരി പെൻഷൻ ഭവനിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമൻ ചാലിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
.

.
സംസ്ഥാന നേതാക്കളായ കെ.വി ബാലൻ കുറുപ്പ്, സി. രാധാകൃഷ്ണൻ, ജില്ലാ നേതാക്കളായ പൂതേരി ദാമോദരൻ നായർ, ഈ.സി ബാലൻ, പി.കെ രാമചന്ദ്രൻ നായർ, കെ. രാജീവൻ, പി. ഹേമ പാലൻ, ഒ. കുഞ്ഞിരാമൻ, എം. കുട്ടികൃഷ്ണൻ മാസ്റ്റർ, യു.പി കുഞ്ഞികൃഷ്ണൻ, ടി കെ ബാലൻ, പൊന്നാരത്ത് ബാലൻ മാസ്റ്റർ, ചന്ദ്രൻ കരിപ്പാലി,കെ. പി വിജയ, നളിനി നെല്ലൂർ, ഗിരിജാ ഭായ് എന്നിവർ സംസാരിച്ചു. സ്മാർട്ട് ഫോണുകളിൽ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് നിവിൻ, അഭിലാഷ് എന്നിവർ ക്ലാസ്സെടുത്തു.
