കൊളത്തൂർ ആദിവാസി കോളനിയിലെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കൊയിലാണ്ടി താലൂക്ക് എസ് സി/എസ് ടി കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു

കൊയിലാണ്ടി: കൊളത്തൂർ ആദിവാസി കോളനിയിലെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കൊയിലാണ്ടി താലൂക്ക് എസ് സി/എസ് ടി കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. എസ് സ് /എസ്ടി / കോഡിനേഷൻ രക്ഷാധികാരി വി കെ അച്ചുതൻ ഉദ്ഘാടനം ചെയ്തു. വാസു വെങ്ങേരി അധ്യക്ഷത വഹിച്ചു. കോളനിയിലെ മദ്യ കച്ചവടം അവസാനിപ്പിക്കാൻ പോലീസും എക്സൈസും ട്രൈബൽ ഡിപ്പാർട്ട്മെൻ്റും സംയുക്തമായി അടിയന്തിര ഇടപ്പെടൽ നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി.

പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിൽ നീതി നിഷേധിക്കുന്ന നടപടിക്കെതിരെ യോഗം പ്രതിഷേധിച്ചു. ഡിവൈഎസ്പി ഓഫീസ്സിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു. എ എം ബാലൻ, ഇ കെ വേലായുധൻ, കുഞ്ഞിക്കണ്ണൻ പയ്യോളി, എ എം മോഹനൻ, കെ. ടി. ഗംഗാധരൻ, വി പി വേണു എന്നിവർ സംസാരിച്ചു.

