കൊയിലാണ്ടി പ്രവാസി വെൽഫെയർ സഹകരണ സംഘം നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: കൊയിലാണ്ടി പ്രവാസി വെൽഫെയർ ആൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ബസ്റ്റാൻഡിന് സമീപമുള്ള കെ.ജെ. ആർക്കേഡ് ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ നിർവഹിച്ചു. പ്രസിഡണ്ട് കെ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോഴിക്കോട് ജില്ലാ ജോയിന്റ് രജിസ്ട്രാർ ഷീജ എൻ.എം മുഖ്യാതിഥിയായി. പ്രവാസി സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ക്ഷേമ പ്രവർത്തനങ്ങൾക്ക് സഹകരണ സംഘം നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്ന് ഷീജ എൻ.എം അഭിപ്രായപ്പെട്ടു.

മുഹമ്മദ് ഇക്ബാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജയപ്രകാശ് മേക്കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജയദേവൻ സി.കെ കൗൺസിലർ വിജി എസ് ആർ, നിഷ കെ ടി കെ ചന്ദ്രൻ പി കെ, കബീർ സലാല, മനോജ് സി കെ, രാജീവൻ കെ എം, അമേത് കുഞ്ഞമ്മദ്, ഉല്ലാസ് രാരിസൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രവാസികളുടെ ക്ഷേമവും വികസനവും ലക്ഷ്യമാക്കി വിവിധ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.



