കൊയിലാണ്ടി നഗരസഭ UDF കൗൺസിലർമാർക്ക് സ്വീകരണം നൽകി
കൊയിലാണ്ടി നഗരസഭയിലെ UDF സ്റ്റാൻ്റിംങ്ങ് കമ്മിറ്റി അധ്യക്ഷന്മാരായ എം. ദൃശ്യ, കെ.എം. നജീബ് ഉൾപ്പെടെ 20 കൗൺസിലർമാർക്ക് കോതമംഗം 32ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നൽകി. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. UDF മുൻസിപ്പൽ കൺവീനർ കെ.പി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

KPCC മെമ്പർ പി. രത്നവല്ലി ടീച്ചർ, മുസ്ലിംലീഗ് നിയോഗ കമണ്ഡലം പ്രസിഡൻ്റ് വി.പി. ഇബ്രാഹിം കുട്ടി, ജില്ല കോൺഗ്രസ് സെക്രട്ടറി രാജേഷ് കീഴരിയൂർ, പൊതു മരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ദൃശ്യ, കെ. യം. സോമൻ, എ. അസ്സീസ്, ശ്രീജാ റാണി, തൻഹീർ കൊല്ലം, അരുൺ മണമൽ, മനോജ് പയറ്റു വളപ്പിൽ,രാമൻ ചെറുവക്കാട്ട്, ഉണ്ണികൃഷ്ണൻ കീഴന എന്നിവർ സംസാരിച്ചു.




