KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര യോഗ ദിനത്തിൽ കൊയിലാണ്ടി നഗരസഭ മെഗാ യോഗ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര യോഗ ദിനത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ യോഗ സംഗമം സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ.  സത്യൻ അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മുഖ്യ  ഭാഷണം നടത്തി.
.
.
കൗൺസിലർമാരായ രജീഷ് വെങ്ങളത്ത് കണ്ടി, ഷീന ടി.കെ, വത്സരാജ് കേളോത്ത്, പരിശീലക സിന്ധു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. യോഗ പരിശീലകനായ പി.കെ.  ബാലകൃഷ്ണൻ യോഗാ ദിന സന്ദേശം നൽകി. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എംപി സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ നന്ദിയും പറഞ്ഞു. തുടർന്ന് യോഗാ ഡാൻസും സൂംമ്പയും നടത്തി.
Share news