KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു

.
കൊയിലാണ്ടി: പട്ടികജാതി വിഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികൾക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൊയിലാണ്ടി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ നടപ്പു വാർഷിക പദ്ധതിയിൽ ഏഴര ലക്ഷത്തോളം തുകയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ടൗൺ ഹാളിൽ നടന്ന വിതരണം നഗരസഭ അധ്യക്ഷൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ സി.ടി. ബിന്ദു അധ്യക്ഷ വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ എ. സുധാകരൻ, രമ്യ പണ്ടാരക്കണ്ടി, എം. ദൃശ്യ, കൗൺസിലർമാരായ ശ്രീജാറാണി, സുരേന്ദ്രൻ, കെ.കെ ദാമോദരൻ, അഭിന നാരായണൻ, പട്ടികജാതി വികസന ഓഫീസർ അനിത കുമാരി എന്നിവർ സംസാരിച്ചു.
Share news