കൊയിലാണ്ടി നഗരസഭ ചുങ്കത്തലയ്ക്കൽ ഫുട് പാത്ത് സമർപ്പിച്ചു
കൊയിലാണ്ടി നഗരസഭ കോമത്തുകര 30-ാം വാർഡിൽ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിച്ച ചുങ്കത്തലയ്ക്കൽ ഫുട് പാത്ത് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി കെ ഷീന അധ്യക്ഷയായി. പി ബാലകൃഷ്ണൻ, എൻ കെ ഗോകുൽദാസ്, എന്നിവർ സംസാരിച്ചു. ചടങ്ങിന് കെ ബിജു സ്വാഗതവും എ കെ രവി നന്ദിയും പറഞ്ഞു.



