കൊയിലാണ്ടി നഗരസഭ ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് കമ്പ്യൂട്ടറുകൾ അനുവദിച്ചു
കൊയിലാണ്ടി നഗരസഭ ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് കുടുംബശ്രീ അനുവദിച്ച സപ്ലിമെന്ററി ഗ്രാൻഡ് ഫണ്ടിൽ നിന്നും കുട്ടികളുടെ സാങ്കേതിക വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനും തൊഴിൽപരമായ സാധ്യതകൾ കണ്ടെത്തുന്നതിനും ആയി കമ്പ്യൂട്ടറുകൾ അനുവദിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യൻ അധ്യക്ഷത വാഹിച്ചു.

കുടുംബശ്രീ മെമ്പർ സെക്രട്ടറി വി. രമിത പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ പി. ജിഷ സുരേഷ്, ഗിരീഷ് കുമാർ എന്നിവർ ആശംസിച്ചു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ഷിജു സ്വാഗതവും CDS ചെയർപേഴ്സൺ എം.പി. ഇന്ദുലേഖ നന്ദിയും പറഞ്ഞു.



