ജില്ലാതല നാടൻപാട്ടു മത്സരത്തിൽ കൊയിലാണ്ടി നഗരസഭാ 9 -ാം വാർഡ് , വിയ്യൂർ ADS ടീമിന് A ഗ്രേഡോടെ ഒന്നാം സ്ഥാനം

കൊയിലാണ്ടി: കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷൻ സംഘടിപ്പിച്ച “അരങ്ങു 2025” ജില്ലാതല നാടൻപാട്ടു മത്സരത്തിൽ കൊയിലാണ്ടി നഗരസഭാ 9 -ാം വാർഡ്, വിയ്യൂർ ADS ടീം A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള അർഹത കൈവരിച്ചിരിക്കുന്നു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഒൻപതോളം ടീമുകളുമായി മത്സരിച്ചാണ് വിയ്യൂർ ADS സെക്രട്ടറി കെ.എം ലൈസയുടെ നേതൃത്വത്തിലുള്ള ടീം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ടീമംഗങ്ങൾ ബിൻസി – സ്നേഹ കുടുംബശ്രീ, സുലോചന തേജസ് കുടുംബശ്രീ, ശാന്ത ELAAMKUNI ഐശ്വര്യ കുടുംബശ്രീ, പദ്മാവതി പ്രതീക്ഷ കുടുംബശ്രീ, ചന്ദ്രിക സ്നേഹ കുടുംബശ്രീ, വിജിനി ഉഷസ് കുടുംബശ്രീ ലൈസ കെ എം. തപസ്യ കുടുംബശ്രീ.

