കൊയിലാണ്ടി നഗരസഭ കേരളോത്സവം 2023 കായിക മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
കൊയിലാണ്ടി നഗരസഭ കേരളോത്സവം 2023 കായിക മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. രജിസ്ട്രേഷൻ ഓൺലൈനായും, നഗരസഭയിൽ നേരിട്ടെത്തി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. റജിസ്ട്രേഷന് വരുന്നവർ ഫോട്ടോ, ആധാർ നമ്പർ, തിരിച്ചറിയൽ രേഖ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്.

കൂടുതൽവിവരങ്ങൾക്ക് :-
കായികം കൺവീനർ – 9447885913
യൂത്ത് കോഡിനേറ്റർ – 9048458528 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കായിക മത്സരങ്ങളുടെ രജിസ്ട്രേഷൻ ഒക്ടോബർ 10ന് അവസാനിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഓൺലൈൻ റജിസ്ട്രേഷനുള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.
