KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ലയൺസ് ക്ലബ്ബ് ഐ പാഡും സാമ്പത്തിക സഹായവും നൽകി

കൊയിലാണ്ടി ലയൺസ് ക്ലബ്ബ് ഐ പാഡും സാമ്പത്തിക സഹായവും നൽകി. ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 E യുടെ ഗവർണർ ലയൺ രവി ഗുപ്ത കൊയിലാണ്ടി ലയൺസ് ക്ലബ്ബ് സന്ദർശനം നടത്തി. ഭിന്ന ശേഷിയുള്ള ജിജേഷിന് ഐപേഡും, വിദ്യാർത്ഥിനിയായ അനന്യയ്ക്ക് സാമ്പത്തിക സഹായവും നൽകി. സ്ഥിരം പെൻഷൻ പദ്ധതികൾ ചെയ്യുന്ന സുരേഷ് ബാബുനെയും പി.ഡി. രഘുനാഥിനെയും ചടങ്ങിൽ ആദരിച്ചു. പ്രസിഡണ്ട് ടി. എം രവി അധ്യക്ഷത വഹിച്ചു.
ക്ലബ്ബ് സെക്രട്ടറി ഹരീഷ് മാറോളി റിപ്പോർട്ട് അവതരിപ്പിച്ചു. റീജ ഗുപ്തമാരായ വിഷോഭ് പനങ്ങാട്, രാജേഷ് കുഞ്ഞപ്പൻ, പി.പി. ജോണി, വേണുഗോപാൽ, സുധാ മോഹൻദാസ്,  പി.വി. മോഹൻദാസ്, ടി.കെ. ഗിരീഷ്, ബാലുശ്ശേരി ലയൺസ് ക്ലബ്ബ് കെ. ബാലകൃഷ്ണൻ, എ. സോമസുന്ദരൻ എന്നിവർ സംസാരിച്ചു. 
Share news