KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗവ. കോളജ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: എസ്. എ. ആർ.ബി.ടി.എം ഗവ. കോളജ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 12ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 4 മണിക്കാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുക്കും.
കോളജിനായി പുതുതായി നിർമ്മിച്ച അക്കാദമിക് ബ്ലോക്ക്, പുരുഷ ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനവും ഈ ചടങ്ങിൽ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ചെയർമാനും ജനറൽ കൺവീനറും അറിയിച്ചു.
Share news