കൊയിലാണ്ടി: പന്തലായനി എടക്കണ്ടി മീത്തൽ വിഷ്ണു (26) ദുബായിൽ നിര്യാതനായി. ശവസംസ്കാരം: വ്യാഴാഴ്ച വീട്ടുവളപ്പിൽ. ദുബായിൽ താമസ സ്ഥലത്ത് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ചൻ: സുനിൽ കുമാർ. അമ്മ: റീന. സഹോദരൻ: ജിഷ്ണു.