കൊയിലാണ്ടി നാട്ടുകൂട്ടം പ്രചോദന മുദ്രാ പുരസ്കാരം സമർപ്പിച്ചു

ചേമഞ്ചേരി: കൊയിലാണ്ടി നാട്ടുകൂട്ടം പ്രചോദന മുദ്രാ പുരസ്കാരം സമർപ്പിച്ചു. നിസ്വാർത്ഥ നിശ്ശബ്ദ ജീവകാരുണ്യ പ്രവർത്തനത്തിന് കൊയിലാണ്ടി നാട്ടു കൂട്ടം ഏർപ്പെടുത്തിയ പ്രചോദന മുദ്രാ പുരസ്കാരം അഭയം പ്രസിഡണ്ട് എം.സി മമ്മദ് കോയ ജനറൽ സിക്രട്ടറി മാടഞ്ചേരി സത്യനാഥൻ എന്നിവർക്ക് സമർപ്പിച്ചു. കൊയിലാണ്ടി നാട്ടുകൂട്ടം അഭയം റസിഡൻഷ്യൽ കെയർ ഹോമിൽ നിർമ്മിച്ച വിശ്രമ മന്ദിരത്തിന്റെ സമർപ്പണം പ്രശസ്ത സാഹിത്യ കാരനായ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സുരേന്ദ്രൻ മാങ്ങാട് നിർവ്വഹിച്ചു.

കൊയിലാണ്ടി നാട്ടുകൂട്ടം ചെയർമാൻ ശിഹാബ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അബൂബക്കർ കാപ്പാട്, ശ്രീജിത്ത് ശ്രീ വിഹാർ, സന്തോഷ് മലയാറ്റിൽ, ശ്രീ ശോഭ് യു.എസ്. സജീഷ് മലാൽ, വിനീതാ മണാട്ട്, കോമളം മായം പുറത്ത്, സജീവൻ ജെ.പി, അഷറഫ് ബാലുശ്ശേരി, വിനോദ് വെങ്ങളം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രമോദ് മാടഞ്ചേരി സ്വാഗതവും പി.പി. അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു.
