കൊയിലാണ്ടിക്കാർ ഹാപ്പിയായി.. ‘ഹാപ്പിനെസ് പാർക്ക്’ തുറന്നുകൊടുത്തു
കൊയിലാണ്ടിക്കാർ ഹാപ്പിയായി.. നഗരസഭ ഹാപ്പിനെസ് പാർക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. എം.എൽ.എ കാനത്തിൽ ജമീല അദ്ധ്യക്ഷതവഹിച്ചു. വ്യാപാരിയായ സ്വകാര്യ വ്യക്തിയുടെ സഹകരണത്തോടെ ആർ.ബിഡിസികെയുടെ കൈവശമുള്ള സ്ഥലത്താണ് പാർക്ക് സ്ഥാപിച്ചത്. ഇനി വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാൽ ദുരെയങ്ങും പോകേണ്ടതില്ല. കൊയിലാണ്ടി പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് പഴയ സ്റ്റാൻ്റിന് മുൻവശമായി പാർക്ക് ഒരുങ്ങിക്കഴിഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് സ്വാഗതം പറഞ്ഞു.

.

നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയമാന്മാരായ കെ. ഷിജു മാസ്റ്റർ, ഇ.കെ അജിത്ത് മാസ്റ്റർ. പ്രജില സി, നിജില പറവക്കൊടി, കൌൺസിലർമാരായ എ. ലളിത, പി. രത്നവല്ലി, വി.പി ഇഹ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, നഗരസഭ അസി. എഞ്ചിനീയർ ശിവപ്രസാദ് കെ, ക്ലീൻ സിറ്റി മാനേജർ, ടി.കെ രതീഷ് കുമാർ, ആസുത്രണ സമിതി വൈസ് ചെയർമാൻ എ സുധാകരൻ, വിവിധ രാഷ്ട്രീ പാർട്ടി പ്രതിനിധികളായ പി. വിശ്വൻ മാസ്റ്റർ, ടി.കെ. ചന്ദ്രൻ മാസ്റ്റർ, എസ്. സുനിൽ മോഹൻ, കെ.എം. നജീബ്, വായനാരി വിനോദ്, സി. സത്യചന്ദ്രൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, ഇസസ്മയിൽ ടി.എം, കെ.എം റഷീദ്, വ്യാപാരി നേതാവ് കെകെ നിയാസ് തുടങ്ങിയവർ സംസാരിച്ചു.

