കൊയിലാണ്ടിയൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി
കൊയിലാണ്ടി: ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് അക്രമിച്ചെന്നാരോപിച്ചും, കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാരോപിച്ച് കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം നടത്തി. ബ്ലാക്ക് പ്രസിഡണ്ട് മുരളി തൊറോത്ത്, കെ.പി സി സി മെമ്പർ മഠത്തിൽ നാണു, രാജേഷ് കീരിയൂർ, വി.പി ഭാസ്കരൻ, പി. ബാലകൃഷ്ണൻ തൻ ഹീർ കൊല്ലം, പപ്പൻ മൂടാടി, കെ.പി വിനോദ് കുമാർ സി.കെ അരുൺ, വിപി പ്രമോദ് എന്നിവർ നേതൃത്വം നൽകി.
