കൊയിലാണ്ടി നഗരസഭ പഴം പച്ചക്കറി ചന്ത ആരംഭിച്ചു
കൊയിലാണ്ടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി കാർഷിക ചന്ത 2024-25 കൊയിലാണ്ടി മുൻസിപ്പൽ കൃഷി ഭവന്റെ നേതൃതത്തിൽ ആരംഭിച്ചു. ടൗൺഹാൾ പരിസരത്ത് ആരംഭിച്ച പഴം പച്ചക്കറി വിപണന കേന്ദ്രം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്‌ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര അധ്യക്ഷയായിരുന്നു.

കർഷർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് വിപണി കണ്ടെത്തുന്നതോടൊപ്പം പൊതു ജനങ്ങൾക്ക് ന്യായ വിലയിൽ പച്ചക്കറി ലഭ്യമാക്കുകയുമാണ് വിപണന കേന്ദ്രം ലക്ഷ്യമിടുന്നത്. ഇടനിലക്കാരില്ലാതെ കർഷകർക്ക് ലാഭം നേടാനും ഇതുവഴി സാധിക്കും. സെപ്തംബര് 11 മുതൽ 14വരെയാണ് ചന്ത പ്രവർത്തിക്കുക.

കൗൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, കൃഷി ഓഫീസർ പി. വിദ്യ, കാർഷിക വികസനസമിതി അംഗങ്ങളായ പി.കെ ഭരതൻ, ശ്രീധരൻ കന്മനകണ്ടി, മാധവൻ, കർഷക പ്രതിനിധികൾ അസ്സിസ്റ്റന്റ് കൃഷി ഓഫീസർ രജീഷ് കുമാർ എന്നിവർ സംസാരിച്ചു.
