പെനാൽറ്റി ഷൂട്ടൗട്ട് ടൂർണ്ണമെൻ്റ് നടത്തി

പെനാൽറ്റി ഷൂട്ടൗട്ട് ടൂർണ്ണമെൻ്റ് നടത്തി. ഗ്രാമീണ കലാവേദി ഈസ്റ്റ് പെരുവട്ടൂർ 2023 വർഷത്തെ പെനാൽറ്റി ഷൂട്ടൗട്ട് ടൂർണ്ണമെൻ്റ് ഗ്രാമീണ നഗറിൽ വച്ച് നടത്തി. കായിക അധ്യാപകൻ അതുൽ ഹരിദാസ് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. ശ്രീശൻ പീച്ചാരി അധ്യക്ഷത വഹിച്ചു. സനൂപ്.ആർ.എസ്, സന്തോഷ് പി.വി തുടങ്ങിയവർ സംസാരിച്ചു. വിനോദ് കെ.എം ചടങ്ങിന് സ്വാഗതം പറഞ്ഞു.

ബ്രഹ്‌മാസ് എഫ് സി, മുള്ളൻകൊല്ലി ടൂർണ്ണമെൻ്റ് വിജയികളായി. റിവർ പ്ലേറ്റ് എഫ് സി മുത്താമ്പി റണ്ണറപ്പ് ആയി. ബെസ്റ്റ് ഗോളിയായി വൈശാഖിനെയും (വരകുന്ന് എഫ് സി ), ബെസ്റ്റ് ഷൂട്ടറായി രോഷനെയും (റിവർ പ്ലേറ്റ് എഫ് സി, മുത്താമ്പി) തിരഞ്ഞെടുത്തു.
Advertisements

