കൊയിലാണ്ടി നഗരസഭ കുടുംബശ്രി എ ഡി എസ് തല രണ്ടാംഘട്ട യോഗ പരിശീലനം ആരംഭിച്ചു

.
കൊയിലാണ്ടി നഗരസഭ കുടുംബശ്രി എ ഡി എസ് തലത്തിൽ രണ്ടാംഘട്ട യോഗ പരിശീലനം ആരംഭിച്ചു. മരുതൂരിൽ നടന്ന നഗരസഭ തല ഉൽഘാടനം ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉൽഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റി ഡിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്റിഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ. എ. ഇന്ദിരടീച്ചർ, കൗൺസിലർ എം. പ്രമോദ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ മുഖ്യതിഥിയായി രാജലക്ഷ്മി ടീച്ചർ യോഗയെപ്പറ്റി സംസാരിച്ചു. പദ്ധതി വിശദികരണം നോർത്ത് CDS ചെയർപേഴ്സൻ ഇന്ദുലേഖ എം.പി. നിർവ്വഹിച്ചു. CDS വൈസ് ചെയർ പേഴ്സൺ സുധിന സ്വാഗതവും CDS മെമ്പർ സൗമിനി നന്ദിയും പറഞ്ഞു.
