KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മ ഫിലിം ഫാക്ടറി വൈശാഖിനെ അനുമോദിച്ചു

കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ഫിലിം ഫാക്ടറി സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വൈശാഖിനെ അനുമോദിച്ചു. സിംഗ് സൗണ്ട് വിഭാഗത്തിലാണ് വൈശാഖിന് അവാർഡ് ലഭിച്ചത്. ക്യൂ.എഫ്.എഫ്.കെ പ്രവർത്തകർ വൈശാഖിൻ്റെ വീട്ടിലത്തിയാണ് ഉപഹാരം നൽകിയത്.
 ക്യൂ എഫ്  എഫ് കെ പ്രസിഡണ്ട്  പ്രശാന്ത് ചില്ല സ്നേഹോപഹാരം കൈമാറി. എക്സിക്യൂട്ടീവ് അംഗം  ജനാർദ്ദനൻ നന്തി പൊന്നാടയണിയിച്ചു. ജനറൽ സെക്രട്ടറി കിഷോർ മാധവൻ, ഹരി ക്ലാപ്സ്, രഞ്ജിത്ത് ലാൽ, മകേശൻ നടേരി, രഞ്ജിത് മീഡിയ എന്നിവർ സംബന്ധിച്ചു.
Share news