കോട്ടയം റാഗിങ്ങ്; കൂടുതൽ ഇരകൾ ഉണ്ടോയെന്നു പരിശോധിക്കും: കോട്ടയം ജില്ലാ പൊലീസ് മേധാവി

കോട്ടയത്തെ നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥിക്ക് നേരിട്ട ക്രൂരമായ റാഗിങ്ങിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്നു പരിശോധിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. നിലവിൽ ഒരു കുട്ടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത് എന്നും കോളേജ് അധികൃതരുടെയോ വാർഡന്റെയോ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ റാഗിംഗ് നിരോധന നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തും. കാര്യങ്ങൾ പുറത്ത് പറയരുതെന്ന് കോളേജ് ചെയർ പേഴ്സൻ താക്കീത് ചെയ്തതും പരിശോധിക്കും. റാഗിങ്ങിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

