KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം തണൽ റെസിഡൻസ് അസോസിയേഷൻ 10-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

.

കൊയിലാണ്ടി: കോതമംഗലം തണൽ റെസിഡൻസ് അസോസിയേഷൻ 10-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികൾ വാർഡ് കൗൺസിലർ കെ.കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബിനീഷ് ടി. പി അധ്യക്ഷത വഹിച്ചു. നന്മ റസിഡൻ്റ് അസോസിയേഷൻ സെക്രട്ടറി സുധാകരൻ ശിവദം, ഒപ്പം റസി. അസോസിയേഷൻ സെക്രട്ടറി സൽന രാജ് എന്നിവർ സംസാരിച്ചു.  തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. യോഗത്തിന് സെക്രട്ടറി ദിനേശ് ഇ സ്വാഗതവും ട്രഷറർ സജിനി മോഹൻ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!