KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം നന്മ റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷം

കൊയിലാണ്ടി കോതമംഗലം നന്മ റെസിഡൻ്റ്സ് അസോസിയേഷന്റെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡണ്ട് തുളസി അദ്ധ്യക്ഷ വഹിച്ചു. പരിപാടിയുടെ ഭാഗമായി കെ.കെ.സി. ശിവാദാസൻ്റെ അനുസ്മരണവും അദ്ധേഹം വരച്ച ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
എൻ. വി. ബാലകൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തി. പരിപാടിയിൽ നഗരസഭ കൗൺസിലർ ഷീന. ടികെ, സ്വാതി കുന്നത്ത്, സുധാകരൻ ശിവദം, അച്യുതൻ സാകേതം, ബാബു എ. വി, ഷൽന, ശ്രീജിത്ത്‌, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.കെ.സി ശിവദാസൻ വരച്ച ജീവൻ തുടിക്കുന്ന ചിത്രങ്ങളുടെ പ്രദർശനം നാട്ടുകാർക്ക് നൊമ്പരമായി. നിരവധിപേരാണ് ചിത്രപ്രദർശനം കാണാനായി എത്തിയത്. തുടർന്ന് സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
Share news