കോതമംഗലം അയ്യപ്പൻ വിളക്ക് ഭക്തിസാന്ദ്രമായി
കൊയിലാണ്ടി: കോതമംഗലം അയ്യപ്പൻ വിളക്ക് ഭക്തിസാന്ദ്രവും. മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രസിദ്ധമായ പാല കൊമ്പെഴുന്നള്ളിപ്പ് ദർശന സായൂജ്യവുമായി മാറി. ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തെ വൈരാഗിയോഗി മഠത്തിൽ നിന്നാണ് പാലകൊമ്പെഴുന്നള്ളിപ്പാരംഭിച്ചത്.

ദേശീയപാതയിലൂടെ മേൽപ്പാലം വഴി. മുത്താമ്പി റോഡിലൂടെ ഗ്രാമ പ്രദക്ഷിണം ചെയ്താണ് ക്ഷേത്രത്തിലെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള താലപ്പൊലിയ്ക്ക് അകമ്പടിയായി പഞ്ചവാദ്യവും, ചെണ്ടമേളപ്പെരുക്കവും, ഗജവീരൻ മംഗലാംകുന്ന് ശരൺ അയ്യപ്പൻ തിടമ്പേറ്റി. എഴുന്നള്ളിപ്പ് പോകുന്ന വഴിയിലെ വീട്ടുകാർ വിളക്ക് തെളിയിച്ച് സ്വീകരിച്ചു. നിരവധി ഭക്തജനങ്ങളാണ് അയ്യപ്പൻ വിളക്ക് മഹോത്സവം ദർശിക്കാനും ക്ഷേത്രത്തിലെത്തിയിരുന്നു.

