KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രമഹോത്സവം കൊടിയേറി

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളാലും, വാദന വൈവിധ്യങ്ങളാലും, പെരുമ പുലർത്തുന്ന കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം കാലത്ത് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും, മേൽശാന്തി ചെറുപുരയിൽ മനോജിന്റെയുംകാർമ്മികത്വത്തിൽ മഹാഗണപതി ഹോമവും ശുദ്ധികലശത്തിനു ശേഷം കൊരയങ്ങാട് വാദ്യ സംഘത്തിന്റെ മേളത്തോടെയായിരുന്നു കൊടിയേറ്റം.
.
.
തുടർന്ന് ഭക്തജനങ്ങൾ കലവറ നിറയ്ക്കൽനടത്തി. വൈകീട്ട് 5 മണിക്ക് ചോമപ്പൻ കാവ് കയറുന്നതോടെ ക്ഷേത്രം ഭക്തിസാന്ദ്രമായി മാറും തുടർന്ന് കുട വരവും എത്തിച്ചേരും. വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപാരാധനയും നടത്തും. രാത്രി വിഷ്ണു കൊരയങ്ങാട്, കലാമണ്ഡലം ഹരികൃഷ്ണന്റെയും ഇരട്ട തായമ്പകയും, നവരംഗ് കുരുന്നന്റെ തായമ്പകയുംമേള വിസ്മയം തീർക്കും.
രാത്രി 10 മണിക്ക് വില്ലെയെഴുന്നള്ളിപ്പും, പുലർച്ചെ നാന്ദകം എഴുന്നള്ളിപ്പും  സാന്ദ്രമായി മാറും.30ന് ചെറിയ വിളക്ക്. 31 ന് വലിയ വിളക്ക്, ഫിബ്ര.1 ന് താലപ്പൊലിയുമാണ് പ്രധാന ഉൽസവ ദിവസങ്ങൾ രണ്ടിന് സമാപിക്കും.
Share news