കൂത്തുപറമ്പ് രക്തസാക്ഷി സഖാവ് പുഷ്പന്റെ ഫോട്ടോ അനാച്ഛാദനം നടത്തി.

കൊയിലാണ്ടി: കണയങ്കോട് – കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ബസ് സ്റ്റോപ്പിൽ സഖാവ് പുഷ്പന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കണയങ്കോട് യൂണിറ്റ് സംഘടിപ്പിച്ച പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ. ജി. ലിജിഷ് പുഷ്പൻ്റെ ഫോട്ടോ അനാച്ഛാദനം നടത്തി. ചടങ്ങിൽ നഗരസഭ കൌൺസിലർ സിറാജ് വി.എം അദ്ധ്യക്ഷത വഹിച്ചു.
.

.
ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ്, മേഖലാ പ്രസിഡണ്ട് സുജിത്ത് എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷാമിൽ സ്വാഗതവും ഹനാൻ. കെ. സി. നന്ദിയും പറഞ്ഞു.
