നടുവത്തൂർ ആച്ചേരിത്തെരു മഹാ ഗണപതി ക്ഷേത്രത്തിൽ മേള വിസ്മയം തീർത്ത് ചെണ്ടമേളം അരങ്ങേറ്റം

കീഴരിയൂർ: നടുവത്തൂർ ആച്ചേരിത്തെരു മഹാഗണപതി ക്ഷേത്രത്തിൽ മേള വിസ്മയം തീർത്ത് ചെണ്ടമേളം അരങ്ങേറ്റം നടന്നു. വാദ്യ കലാകാരൻ പൊന്നരം സത്യൻ പരിശീലിപ്പിച്ച പതിനഞ്ചു പേരാണ് പഞ്ചാരി മേളത്തിൽ അരങ്ങേറ്റം കുറിച്ചത്.

കലാമണ്ഡലം സനൂപ്, എ.വി. രാരപ്പൻ, ആർ.കെ. ബാലൻ, ടി.കെ. ഗോപാലൻ, ആർ.കെ. മനോജ്, പി.പി. ദേവദാസ്, രജിത്ത് നാരായണീയം എന്നിവർ നേതൃത്വം വഹിച്ചു. ചാലോറ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിളക്ക് പൂജയും നടന്നു.

