കൊല്ലം ശ്രീ പിഷാരികാവ് നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി “ഭക്തി ഗീതാഞ്ജലി” അവതരിപ്പിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി എ. വി. ശശികുമാറും സംഘവും അവതരിപ്പിച്ച “ഭക്തി ഗീതാഞ്ജലി ” സംഗീതാസ്വാദകർക്ക് ഹൃദ്യമായ അനുഭവമായി.
.

.
നിത്യഹരിതമായ ഭക്തി ഗീതങ്ങൾ കോർത്തിണക്കിയ ഈ ഗാനോപഹാരത്തിൽ, എ.വി. ശശികുമാറിനൊപ്പം ശ്രീലത, മോണിക്ക, സുനിൽകുമാർ, ആരഭി, അദ്വൈതശ്രീ, ജിഷ്ണുദാസ്, ദേവിക എന്നിവർ വേദി പങ്കിട്ടു. ജയപ്രസാദ്, ബൈജു, സുരേഷ് ബാബു, സുനിൽകുമാർ എന്നിവർ ചേർന്ന് ഓർക്കസ്ട്ര ഒരുക്കി.
