കൊല്ലം ജനശക്തി ലൈബ്രറിയുടെ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറിയുടെ റിപ്പബ്ലിക് സദസ്സ് കൊയിലാണ്ടി നഗരസഭ ചെയർമാൻ യു. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ ഡോക്ടർ. മോഹനൻ നടവത്തൂർ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ
പണ്ടാരക്കണ്ടി, നഗരസഭ കൗൺസിലർമാരായ അബിന നാരായണൻ, ഷജിത്ത്, തസ്നിയ ടീച്ചർ എന്നിവർ സംസാരിച്ചു.

റിപ്പബ്ലിക് സദസ്സിൻ്റെ ഭാഗമായി നടന്ന ക്വിസ്, ചിത്രരചന മത്സര വിജയികൾക്കും, മത്സരത്തിൽ പങ്കെടുത്തവർക്കുള്ള മൊമൻ്റോകൾ വിതരണം ചെയ്തു. എ വി. ശശികുമാറിൻ്റെ പുതിയ പുസ്തകം ലൈബ്രറിക്ക് വേണ്ടി ഡോ. മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. പരിപാടിക്ക് സെക്രട്ടറി സ്വാഗതവും, രവി പി.കെ നന്ദിയും പറഞ്ഞു.



