കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ചേർന്നു

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ചേർന്നു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. പന്തലായനി വില്ലേജില്‍ കുന്ന്യോറമലയില്‍ ദേശീയപാത 66 നിര്‍മ്മാണത്തിൻ്റെ ഭാഗമായി നിര്‍വ്വഹണ ഏജന്‍സിയുടെ അശാസ്തീയമായ മണ്ണെടുപ്പ് മൂലം നിരവധി കുടൂംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുണ്ടെന്നും, വീടുകള്‍ താമസ യോഗ്യമല്ലാത്ത സാഹചര്യത്തില്‍ പുനരധിവായ പാക്കേജ് ഉള്‍പ്പെടെ അടിയന്തരമായി നടപ്പിലാക്കണമെന്ന് യോഗത്തില്‍ ആവിശ്യമുയര്‍ന്നു. ഇത് സംബന്ധിച്ച വിഷയം കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത് അവതരിപ്പിച്ചു.

കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തില്‍ അത്യോടി ഇല്ലിപ്പിലായിൽ കൂറ്റന്‍ പാറ കനത്ത മഴയെ തുടര്‍ന്ന് അപകട ഭീഷണിയായി നില്‍ക്കുന്നുണ്ടെന്നും, പ്രദ്ദേശത്തെ 7 ഓളം കുടുംബങ്ങള്‍ക്ക് കടുത്ത ഭീഷണിയായ പാറ പൊട്ടിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ആവിശ്യമുയര്‍ന്നു.

യോഗത്തില്‍ കൂത്താളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കെ. കെ, തഹസില്‍ദാര്‍ ഭൂരേഖ ഷിബു കെ മറ്റ് സമിതി അംഗങ്ങളായ രാജന്‍ വര്‍ക്കി. ഇടത്തില്‍ ബാലകൃഷ്ണന്‍, മുഹമ്മദലി പി.എം, മുരളീധരന്‍ എം.കെ വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. തഹസില്‍ദാര്‍ അലി. കെ സ്വാഗതം പറഞ്ഞു.
