കൊയിലാണ്ടി സബ് ജില്ലാ സ്കൂൾ കായിക മേള പുരോഗമിക്കുന്നു

കൊയിലാണ്ടി സബ് ജില്ലാ സ്കൂൾ കായിക മേള പുരോഗമിക്കുന്നു. ഒക്ടോബർ 3, 4, 5 തിയ്യതികളിലായി സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മേളയുടെ രണ്ടാം ദിനമായ ഇന്ന് വിവിധ മത്സര ഇനങ്ങൾ നടക്കുകയാണ്.
.

.
1500 മീറ്റർ ജൂനിയർ ബോയ്സ്, ഗേൾസ്. 400 മീറ്റർ സബ് ജൂനിയർ ബോയ്സ്, ഗേൾസ്,
400 മീറ്റർ സീനിയർ ബോയ്സ്, ഗേൾസ് , ലോങ്ങ് ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, 4 X 100 മീറ്റർ റിലേ എന്നീ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. 5ന് സമാപന ദിനത്തിൽ ഫൈനൽ മത്സരങ്ങൾ, വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടക്കും. സമാപന സമ്മേളനം 5 മണിക്ക് നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ സമ്മാനദാനം നിർവഹിക്കുo.
