കൊയിലാണ്ടി നഗരസഭ 2025-26 വാർഷിക വികസന സെമിനാർ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായുള്ള വികസന സെമിനാർ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരകുന്ന് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഇന്ദു എസ്. ശങ്കരി വാർഷിക പദ്ധതി അവലോകനവും വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷ കെ.എ. ഇന്ദിര കരട് പദ്ധതി വിശദീകരണവും ആസൂത്രണ സമിതി അംഗം എ. സുധാകരൻ വികസന കാഴ്ചപ്പാടും മുൻഗണനാ ക്രമവും അവതരിപ്പിച്ചു.
.

.
ഉപാധ്യക്ഷൻ കെ. സത്യൻ സ്വാഗതവും സൂപ്രണ്ട് കെ.പി. മനോജ് കുമാർ നന്ദിയും പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, ഇ.കെ. അജിത്ത്, സി. പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, ആസൂത്രണ സമിതി അംഗങ്ങളായ ടി.കെ. ചന്ദ്രൻ, വി.വി. സുധാകരൻ, എൻ.കെ. ഭാസ്കരൻ, എം.കെ. രാജൻ എന്നിവർ സന്നിഹിതരായിരുന്നു.
