കൊയിലാണ്ടി നഗരസഭ സൗഹൃദ ബഡ്‌സ് സ്കൂളിൽ വാരാചരണം നടത്തി

കൊയിലാണ്ടി നഗരസഭ സൗഹൃദ ബഡ്‌സ് സ്കൂളിൽ വാരാചരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈ നടീൽ ഉത്സവം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വീടുകളിലും പരിസരങ്ങളിലും സ്കൂൾ അങ്കണത്തിലും ഫലവൃക്ഷത്തൈനട്ടു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.

സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ, മെമ്പർ സെക്രട്ടറി രമിത, വി ബ്ലോക്ക് കോർഡിനേറ്റർ രശ്മിശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു. പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് ഭിന്നശേഷി മേഖലയിലെ പ്രശ്നങ്ങൾ എത്തിക്കാൻ ക്യാമ്പയിൻ സഹായകമാവും. ഗൃഹസന്ദർശനം, കുടുംബ സംഗമം, സമാപന സമ്മേളനം ഉൾപ്പടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ ഉൾപ്പെടുന്നു. സുരേഷ് സ്വാഗതവും പി ടി എ പ്രസിഡണ്ട് ഗിരീഷ് നന്ദിയും പറഞ്ഞു.
