KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷി സൗഹൃദത്തിന് മാതൃകയായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഭിന്നശേഷി സൗഹൃദമാവുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ  2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. ടൗൺ ഹാളിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു.
3 ഇലക്ട്രോണിക് വീൽ ചെയറുകൾ ഉൾപ്പടെ പതിനഞ്ചോളം വീൽ ചെയറുകൾ ഓക്സിലറി ക്രചെസുകൾ, വോക്കിങ് സ്റ്റിക്കുകൾ വാക്കറുകൾ, പ്രത്യേകതരം കിടക്കകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. ക്ഷേമകാര്യ പ്രവർത്തനങ്ങൾക്ക് ഏകോപനം വഹിക്കുന്ന സ്ഥിരം സമിതി അധ്യക്ഷൻ കെ. ഷിജു, സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ. അജിത്, നിജില പറവക്കൊടി, കെ.എ ഇന്ദിര, സി. പ്രജില കൗൺസിലർമാരായ എ. അസീസ്, വത്സരാജ് കേളോത്ത്, കെ.കെ. വൈശാഖ്, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ സി. സബിത, വീണ എന്നിവർ സംസാരിച്ചു.
Share news