കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനo ആഘോഷിക്കുന്നു
കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനo വിവിധ പരിപാടി കളോടെ ആഘോഷിക്കുന്നു. രാവിലെ കെ എം എ ഓഫീസ് പരിസരത്ത് ദേശീയ പതാക ഉയർത്തും. തുടർന്ന് പായസ വിതരണം നടത്തും. വൈകീട്ട് 4 മണിക്ക് ഉന്നത വിജയികളായ വിദ്യാർത്ഥികളെ ആദരിക്കുന്നു.

ഈ വർഷം S S L C, plus 2 ഫുൾ a+ നേടിയ വ്യാപാരകളുടെയും ചുമട്ടു തൊഴിലാളി, പീടിക തൊഴിലാളി എന്നിവരുടെ മക്കളെയും ഭിന്ന ശേഷി വിഭാഗത്തിൽ ഉയർന്ന മാർക്ക് നേടി വിജയിച്ചവരെയും ആദരിക്കുന്നു. മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ പരിപാടി ഉദ്ഘാടനം ചെയ്യും കൌൺസിലർ പി വി മനോജ്, സംഘടനയുടെ ജില്ലാ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
