കൊയിലാണ്ടി കൃഷിഭവൻ ഓണസമൃദ്ധി 2024″-പഴം പച്ചക്കറി വിപണി
കൊയിലാണ്ടി നഗരസഭാ കൃഷിഭവൻ്റെ നേതൃത്വത്തിൽ ”ഓണസമൃദ്ധി 2024″-പഴം പച്ചക്കറി ചന്ത ഇന്ന് ആരംഭിക്കും. നഗരസഭ ഇ എം എസ് ടൗൺഹാൾ അങ്കണത്തിൽ 14-ാം തിയ്യതിവരെ ചന്ത തുടരും. ഓണചന്തയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യന്റെ അദ്ധ്യക്ഷതയിൽ നഗരസഭ അധ്യക്ഷ സുധ കിഴെക്കെപ്പാട്ട് നിർവ്വഹിക്കും.
