കൊയിലാണ്ടി മാതൃകാ മത്സ്യ ഗ്രാമത്തിനായി ഒരുങ്ങുന്നു

കൊയിലാണ്ടി: കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ 7.5 കോടി രൂപ ചിലവിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന കൊയിലാണ്ടി മാതൃകാ മത്സ്യ ഗ്രാമത്തിൻ്റെ വിശദമായ ഡിപിആർ തയ്യാറാക്കുന്നതിന് മുന്നോടിയായി എം.എൽ.എ വിപുലമായ യോഗം വിളിച്ചുചേർത്തു.
.

.
നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ:
- 1. മത്സ്യ വിപണനത്തിനായി ഇ, സ്‌കൂട്ടർ, ഐസ് ബോക്‌സ എന്നിവ അനുവദിക്കും
- 2. ഫിഷർമെൻ ട്രെയിനിംഗ് സെന്റർ കം റീഹാബിലിറ്റേഷൻ സെവന്റർ സ്ഥാപിക്കും.
- 3. വല നെയ്ത്തു കേന്ദ്രം സ്ഥാപിക്കും.
- 4. ഫിഷ് കിയോസ്‌ക്ക് കം കോൾഡ് സ്‌റ്റോറേജ്
- 5. സോളാർ ഫിഷ് ഡ്രയർ യൂണിറ്റ്
- 6. ഫിഷ് മാർക്കറ്റ് നവീകരണം
- 7. ഹൈമാസ്റ്റ് ലൈറ്റ്
- 8. മത്സ്യതൊഴിലാളി സേവന കേന്ദ്രം
- 9. വയോജന പാർക്ക്
- 10. സീ ഫുഡ് കിച്ചൺ & റെസ്റ്റോറൻ്റ് –
എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് എം.എൽ.എ കാനത്തിൽ ജമീലയും ഡപ്യൂട്ടി ഡയറക്ടറും വിശദീകരിച്ചു. കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ. MLA, നഗരസഭ ചെയർപേഴ്സൺ കെ.പി സുധ, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, കൗൺസിലർമാരായ റഹ്മത്ത്, ഇബ്രാഹിം കുട്ടി, എ. ലളിത ടീച്ചർ, എ അസീസ് മാസ്റ്റർ, ബബിത ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ഹാർബർ എഞ്ചിനിയറിംഗ് ഉദ്യോഗസ്ഥർ, മത്സ്യ ത്തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
