KOYILANDY DIARY

The Perfect News Portal

കടൽ കയറ്റത്തെ തുടർന്ന് കൊയിലാണ്ടി ചെറിയമങ്ങാട് വള്ളങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നു

കൊയിലാണ്ടി: കടൽ കയറ്റത്തെ തുടർന്ന് കൊയിലാണ്ടി ചെറിയമങ്ങാട് ഉൾപ്പെടെയുള്ള തീരദേശങ്ങളിലുള്ള വള്ളങ്ങൾ മത്സ്യതൊഴിലാളികൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതുകൊണ്ട്, ഉയർന്ന തിരമാലകളിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള മുൻകരുതലിൻ്റെ ഭാഗമായാണ് വള്ളങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരമാലയുടെ വേഗത സെക്കൻഡിൽ 05 cm നും 20 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Advertisements