KNM കൊയിലാണ്ടി മണ്ഡലം സമ്മേളനം കാപ്പാട് നടന്നു

നവോത്ഥാനം പ്രവാചക മാതൃക KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം സമ്മേളനം കാപ്പാട് നടന്നു. KNM കോഴിക്കോട് നോർത്ത് ജില്ലാ ജ: സെക്രട്ടറി NKM സകരിയ സമ്മേളനം ഉത്ഘാടനം ചെയ്തു. സമൂഹത്തിൽ വ്യാപകമായിട്ടുള്ള എല്ലാ തരത്തിലുമുള്ള വിശ്വാസ ജീർണതകൾക്കെതിരെയും ആത്മീയ ചൂഷണങ്ങൾക്കെതിരെയും മുജാഹിദ് പ്രസ്ഥാനം വഹിച്ച പങ്ക് അദ്ദേഹം ഓർമ്മിപ്പിച്ചു. മണ്ഡലം ജ: സെക്രട്ടറി T.V. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് IUML സെക്രട്ടറി T. T. ഇസ്മായിൽ, രാഷ്ട്രീയ നിരീക്ഷകൻ M.V ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
.

.
വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ പണ്ഡിതന്മാരായ മുനീർ മദനി, ഷഫീഖ് അസ്ലം, മെഹ്റൂഫ് സലാഹി, സഅദുദ്ദീൻ സലാഹി തുടങ്ങിയവർ നവോത്ഥാന വഴിയിലെ പൗരോഹിത്യ തടസ്സങ്ങൾ, സലഫുകളുടെ പാത സുരക്ഷിത പാത, തൗഹീദ് മാനു ഷ്യകത്തിന്റെ രക്ഷാ കവചം, ഇസ്ലാം പ്രത്യശയുടെയും പ്രതീക്ഷയുടെയും മതം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു പ്രഭാഷണം നടത്തി.
.

.
സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് സമ്മേളനം ഏവരെയും ഓർമിപ്പിച്ചു. പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് ഫസൽ റഹ്മാൻ സ്വാഗതവും KNM കാപ്പാട് യൂണിറ്റ് സെക്രട്ടറി അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
