കൊയിലാണ്ടി കോതമംഗലം രശ്മിയിൽ കെ.കെ.നാരായണൻ നായർ (82)
കൊയിലാണ്ടി: കോതമംഗലം രശ്മിയിൽ കെ. കെ.നാരായണൻ നായർ (82) നിര്യാതനായി. പൊയിൽകാവ് ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്, രണ്ടു തവണ കൊയിലാണ്ടി പഞ്ചായത്ത് മെമ്പർ, പന്തലായനി മിൽക്ക് സൊസൈറ്റി പ്രസിഡണ്ട്, കൊയിലാണ്ടിലാ ലാബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡണ്ട്, കൊയിലാണ്ടി സിറ്റിസൺസ് കൌൺസിൽ പ്രസിഡണ്ട്, കൊയിലാണ്ടി താലൂക്ക് സാക്ഷരതാ മിഷ്യൻ പ്രാജക്ട് ഓഫീസർ, കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളം നിർമ്മാണ കമ്മിറ്റി പ്രസിഡണ്ട്, കോതമംഗലം പവ്വർ പ്യൂപ്പിൾ സൊസൈറ്റി സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു.

ഭാര്യ: രാധ അമ്മ. സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, കെ.കെ. ദാമോദരൻ (റിട്ട. സെക് ഷൻ ഓഫീസർ കേരള കാർഷിക സർവ്വകലാശാലാ), പരേതനായ പുത്തൻ വളപ്പിൽ പത്മനാഭൻ നായർ. ശവസംസ്കാരം: വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.
