KOYILANDY DIARY.COM

The Perfect News Portal

റംസാനോടനുബന്ധിച്ച് കിറ്റ് വിതരണം ചെയ്തു

.
എംഇഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാനോടനുബന്ധിച്ച്  കിറ്റ് വിതരണം ചെയ്തു. കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ കേന്ദ്രീകരിച്ച് നടന്ന വിതരണ ഉദ്ഘാടനം മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ കെ. എം ഷമീം നിർവഹിച്ചു.
ലോക കേരളസഭ അംഗവും കൊയിലാണ്ടി എംഇഎസ് താലൂക്ക് വൈസ് പ്രസിഡണ്ട് കൂടിയായ പി.കെ. കബീർ സലാല അധ്യക്ഷത വഹിച്ചു. എഎംപി ഹംസ, കെ. ഫൈസൽ, ഷാനവാസ് മഹമൂദ് ടി.പി ഇസ്മായിൽ എന്നിവർ പങ്കെടുത്തു. സെക്രട്ടറി എസ്. എം. റിയാസ് സ്വാഗതവും ട്രഷറർ വി. പി ബഷീർ നന്ദിയും പറഞ്ഞു.
Share news