കിതാബ് ഫെസ്റ്റ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി യുവകലാസാഹിതി ജില്ലാ കമ്മിറ്റിയും, റെഡ് കർട്ടനുമായി ചേർന്ന് ഏപ്രിൽ 28, 29, 30 തിയ്യതികളിൽ നടത്തുന്ന കിതാബ് ഫെസ്റ്റ് രണ്ടാം പതിപ്പിൻ്റെ സ്വാഗത സംഘം ഓഫീസ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ നഗരസഭ വൈസ് അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ കെ അജിത്, സംഘാടക സമിതി ചെയർമാൻ അബൂബക്കർ കാപ്പാട്, യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ, അഡ്വ. എസ് സുനിൽ മോഹൻ, കെ വി സത്യൻ, പ്രദീപ് കണിയാറക്കൽ, സി സി ഗംഗാധരൻ, കെ.എസ് രമേശ് ചന്ദ്ര, പി കെ വിശ്വനാഥൻ, വിജയഭാരതി എൻ കെ എന്നിവർ പങ്കെടുത്തു.
