കിളിയൂർ കലാ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
.
ഈ വർഷത്തെ കിളിയൂർ കലാ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കിളിയൂർ സുകുമാരൻ നായർ സാഹിത്യ പുരസ്കാരത്തിന് കവി ഗിരീഷ് പുലിയൂർ അർഹനായി. ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിക്കാണ് കിളിയൂർ ജയചന്ദ്രൻ നായർ സംഗീത പുരസ്കാരം. മികച്ച നാടക കലാകാരനുള്ള കിളിയൂർ മോഹൻ പുരസ്കാരത്തിന് ചലച്ചിത്ര നാടക നടൻ വിനു വർമ്മ അർഹനായി. 5000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

സാഹിത്യ പ്രതിഭാ പുരസ്കാരത്തിന് എഴുത്തുകാരി Dr. ബീനയും, കലാ പ്രതിഭാ പുരസ്കാരത്തിന് നടൻ അമ്പൂരി ജയനും, സാഹിത്യ യുവപ്രതിഭാ പുരസ്കാരത്തിന് ചെറുകഥാകൃത്ത് അനിൽ അയ്യപ്പനും അർഹരായി. മാർച്ച് അഞ്ചിന് വൈകീട്ട് അഞ്ചിന് കിളിയൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. സി കെ ഹരീന്ദ്രൻ എം എൽ എ ചടങ്ങിൽ അധ്യക്ഷനാകും.




