KGNA കൊയിലാണ്ടി ഏരിയ സമ്മേളനം

കൊയിലാണ്ടി: ഗവ. താലൂക്ക് ആശുപത്രിയിൽ നഴ്സസ് ഉൾപ്പെടെ ആവശ്യമായ പുതിയ തസ്തിക സൃഷ്ടിച്ച് ICU, ട്രോമ കെയർ സ്പെഷ്യലിറ്റി സേവനങ്ങൾ ലഭ്യമാക്കണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി നഗരസഭ സാംസ്‌കാരിക നിലയം ഹാളിൽ നടന്ന സമ്മേളനം KGNA സംസ്ഥാന കമ്മിറ്റി അംഗം പ്രീത പി ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി അമൽ ഗീത് എം. സ്വാഗതവും ട്രഷറർ ശ്രീശുഭ ടി എൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: രമ്യ മോഹൻ, സെക്രട്ടറി: നീരജ ടി എസ്, ട്രഷറർ: ശ്രീശുഭ ടി എൻ എന്നിവരെ തിരഞ്ഞെടുത്തു
