മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കെ.ജി.എം.ഒ.എ ആദ്യ ഗന്ധുവായി 25 ലക്ഷം രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കെ.ജി.എം.ഒ.എ ആദ്യ ഗന്ധുവായി 25 ലക്ഷം രൂപ കൈമാറി. ചെക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡണ്ട് ഡോ. സുരേഷ്. ടി. എന്‍ കൈമാറി. ദുരന്തമുഖത്ത് വൈദ്യസഹായം നല്‍കുന്നതിനും ദുരന്തത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും കെ.ജി.എം.ഒ.എ അംഗങ്ങള്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

തുടര്‍ന്നും വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വൈദ്യസഹായം ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ ടീമുകളുടെ സേവനം സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കുമെന്ന് കെ.ജി.എം.ഒ.എ മന്ത്രിയ്ക്ക് ഉറപ്പുനല്‍കി.

