KGKS (കേരളാ ഗണക കണിശ സഭ) വടകര മേഖലാ കമ്മറ്റി രൂപീകരിച്ചു,

വടകര: കേരളാ ഗണക കണിശ സഭ (KGKS) വടകര മേഖലാ കമ്മറ്റി രൂപീകരിച്ചു, രാമചന്ദ്രൻ പണിക്കർ (ജില്ലാ പ്രസിഡൻ്റ് ) അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വന്‍ഷന്‍ സംസ്ഥാന ജനറൽ സെക്രട്ടറി സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് യോഗവും വടകര വെച്ചു നടന്നു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി (കോഴിക്കോട് ജില്ല) പുരുഷോത്തമൻ പണിക്കർ കൊയിലാണ്ടി, പ്രശാന്ത് പണിക്കർ, ജയരാജ് പണിക്കർ, ബാലരാമൻ പണിക്കർ, ദിലീപ് പണിക്കർ, രഞ്ജിത്ത് പണിക്കർ വെങ്ങളം, വേണുഗോപാൽ പണിക്കർ, സജിത്ത് കണിയാൻ വില്യാപ്പള്ളി, മധുമതി പണിക്ക്യത്താർ എന്നിവർ സംസാരിച്ചു. കൈതക്കൽ ചന്ദ്രൻ പണിക്കർ (ജില്ലാ സെക്രട്ടറി) സ്വാഗതവും,

ഭാരവാഹികളായി രാധാകൃഷ്ണൻ പണിക്കർ (രക്ഷാധികാരി) സജിത്ത് കണിയാൻ (സെക്രട്ടറി) രാമകൃഷ്ണൻ പണിക്കർ അറക്കിലാട്, (പ്രസിഡൻ്റ )ഹരീഷ് പണിക്കർ തോടന്നൂർ (ജോയിൻ്റ് സെക്രട്ടറി), ജയരാജ് പണിക്കർ (വൈസ് പ്രസിഡൻ്റ്) എന്നിവരെ തിരഞ്ഞെടുത്തു. പ്രശാന്ത് പണിക്കർ കന്നിനട നന്ദി പ്രകടനം ചെയ്തു.

