കെ.ജി.എച്ച്.ഡി.എസ്.ഇ.യു കൊയിലാണ്ടി ഏരിയ കൺവെൻഷൻ
കൊയിലാണ്ടി: കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയ കൺവെൻഷൻ കൊയിലാണ്ടിയൽ നടന്നു. സഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ. ദാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷൈജു അധ്യക്ഷതവഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ടി. എം സുരേഷ് കുമാർ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ. സുധീഷ്. എന്നിവർ സംസാരിച്ചു.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തൊഴിലാളികളോട് ഉണ്ടാകുന്ന പീഡനം അവസാനിപ്പിക്കുക, ബോണ്ട് സംവിധാനം അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശക്തമായ സമരത്തിലേക്ക് പോകാൻ യൂണിയൻ തീരുമാനിച്ചു. ശൈലേഷ് സ്വാഗതവും സിഐടിയു ഏരിയ കമ്മിറ്റി അംഗം ലെജിഷ എപി നന്ദിയും പറഞ്ഞു.

