KOYILANDY DIARY.COM

The Perfect News Portal

KFSA കോഴിക്കോട് മേഖലാ സമ്മേളനം

കൊയിലാണ്ടി: കേരളാ ഫയർ സർവ്വീസ് അസോസിയേഷൻ കോഴിക്കോട് മേഖലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം. എൽ. എ ചെയർമാൻ അഡ്വ. കെ സത്യൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്, കോഴിക്കോട് ആർ. എഫ്. ഓ.  കെ അബ്‌ദുൾ റഷീദ്, വയനാട് ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥ്, കെ എഫ് എസ് എ സംസ്ഥാന പ്രസിഡന്റ്‌ എ. ഷജിൽ കുമാർ, കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി .പി ആനന്ദൻ,  ടി. ഗോപി, എം.പി. ധനീഷ് കുമാർ, കെ. സുധീഷ്, എ. ഷിജിത്, ഷൈജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രധിനിധി സമ്മേളനം ആർ. കെ. എഫ്. എസ്. എ ജനറൽ സെക്രട്ടറി ആർ. അജിത്ത് കുമാർ ഉദ്ഘടനം ചെയ്തു. 
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾ, രാഷ്ട്രപതിയുടെ മെഡൽ നേടിയ ജീവനക്കാർ, ഡയരക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം നേടിയ ജീവനക്കാർ, 2018, 19 വർഷത്തിൽ പ്രളയ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ജില്ലാ ഫയർ ഓഫീസർമാർ തുടങ്ങിയവരെ ആദരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *